
വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ആതിഥേയരായ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്‍വർക്കും ഫാൻകോഡുമാണ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശകർ. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഞായറാഴ്ച പാകിസ്താനെതിരെയാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം.
മുൻകാലങ്ങളിൽ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരങ്ങളായവർ വീണ്ടും കളിക്കളത്തിലെത്തുന്നുവെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ ശിഖർ ധവാൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവൻ താരനിരയാണ് ഒന്നിക്കുന്നത്.
ഓസ്ട്രേലിയൻ നിരയിൽ ബ്രെറ്റ് ലീ, ഷോൺ മാർഷ്, ഇംഗ്ലണ്ടിനായി ഒയിൻ മോർഗൻ, മൊയീൻ അലി, അലിസ്റ്റർ കുക്ക്, ഇയാൻ ബെൽ, ദക്ഷിണാഫ്രിക്കയ്ക്കായി എ ബി ഡിവില്ലിയേഴ്സ്, ഹാഷിം അംല, ആൽബി മോർക്കൽ, ജെ പി ഡുമിനി എന്നിവർ കളത്തിലെത്തും. വെസ്റ്റ് ഇൻഡീസ് നിരയിൽ ക്രിസ് ഗെയിൽ, കീറോൺ പൊള്ളാർഡ്, ശിവ്നരെയ്ൻ ചന്ദർപോൾ എന്നിവരാണ് പ്രധാന ആകർഷണങ്ങൾ. പാകിസ്താനായി മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, ഷാഹിദ് അഫ്രീദി, കമ്രാൻ അക്മൽ തുടങ്ങിയവരാണ് കളത്തിലെത്തുക.
ഇന്ത്യ ചാംപ്യൻസ്: യുവരാജ് സിങ് (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, പിയൂഷ് ചൗള, സ്റ്റുവർട്ട് ബിന്നി, വരുൺ ആരോൺ, വിനയ് കുമാർ, അഭിമന്യു മിഥുൻ, സിദാർഥ് കൗൾ, ഗുർക്രീത് മൻ.
ഓസ്ട്രേലിയ ചാംപ്യൻസ്: ബ്രെറ്റ് ലീ (ക്യാപ്റ്റൻ), ഷോൺ മാർഷ്, ക്രിസ് ലിൻ, മോസിസ് ഹെൻറിക്വസ്, ബെൻ കട്ടിങ്, ഡാൻസി ഷോർട്ട്, നഥാൻ കൗണ്ടർ നൈൽ, പീറ്റർ സിഡിൽ, കാലും ഫെർഗൂസൻ, ഡാനിയേൽ ക്രിസ്റ്റ്യൻ, ബെൻ ഡങ്ക്, സ്റ്റീവ് ഒക്ഫീ, റോബ് ക്വിനി, ജോൺ ഹേസ്റ്റിങ്സ്.
ഇംഗ്ലണ്ട് ചാംപ്യൻസ്: ഒയിൻ മോർഗൻ, മൊയീൻ അലി, അലിസ്റ്റർ കുക്ക്, ഇയാൻ ബെൽ, രവി ബൊപ്പാര, സമിത് പട്ടേൽ, ലിയാം പ്ലങ്കറ്റ്, ക്രിസ് ട്രെംലെറ്റ്, അജ്മൽ ഷെഹ്സാദ്, ദിമിത്രി മസ്കാരെൻസ്, ഫിൽ മുസ്താദ്, ടിം ആംബ്രോസ്, റയാൻ സൈഡ്ബോട്ടം, സ്റ്റുവർട്ട് മീക്കർ, ഉസ്മാൻ അഫ്സൽ.
ദക്ഷിണാഫ്രിക്ക ചാംപ്യൻസ്: എ ബി ഡിവില്ലിയേഴ്സ് (ക്യാപ്റ്റൻ), ഹാഷിം അംല, ക്രിസ് മോറിസ്, ആൽബി മോർക്കൽ, ജെ പി ഡുമിനി, ഇമ്രാൻ താഹിർ, വെയ്ൻ പാർനൽ, ജെ ജെ സ്മട്ട്സ്, ഹാർഡസ് വിജിയോൻ, റിച്ചാർഡ് ലെവി, ഡെയ്ൻ വിലാസ്, എസ് ജെ എർവീ, ഡുവാനി ഒലിവർ, മോൺ വാൻ വൈക്ക്, ആരോൺ ഫാൻഗിസോ.
വെസ്റ്റ് ഇൻഡീസ് ചാംപ്യൻസ്: ക്രിസ് ഗെയിൽ (ക്യാപ്റ്റൻ), കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, ലെൻഡൽ സിമൻസ്, ഡ്വെയ്ൻ സ്മിത്ത്, ഷെൽഡൻ കോർട്ടൽ, ശിവ്നരെയ്ൻ ചന്ദർപോൾ, ചാട്വിക്ക് വാൾട്ടൻ, ഷാനോൻ ഗബ്രിയേൽ, ആഷ്ലി നഴ്സ്, ഫിഡൽ എഡ്വേഡ്സ്, വില്യം പെർകിൻസ്, സുലിമാൻ ബെൻ, ഡേവ് മുഹമ്മദ്, നികിത മില്ലർ.
പാകിസ്താൻ ചാംപ്യൻസ്: മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, സർഫറാസ് അഹമ്മദ്, ഷർജീൽ ഖാൻ, വഹാബ് റിയാസ്, ആസിഫ് അലി, ഷാഹിദ് അഫ്രീദി, കമ്രാൻ അക്മൽ, ആമിർ യാമിൻ, സൊഹൈൽ ഖാൻ, സൊഹൈൽ തൻവീർ.
Content Highlights: World Championship of Legends cricket will begin today