
ദോഹ: ഖത്തറിൽ നടക്കുന്ന ഹോർട്ടികൾച്ചർ എക്സ്പോക്ക് വന് ജന പങ്കാളിത്തം. എക്സ്പോ നഗരിയിയില് ചൊവ്വാഴ്ച മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്. 88 രാജ്യങ്ങളുടെ പവലിയനുകളാണ് എക്സപോയില് ഒരുക്കിയിരിക്കുന്നത്. ലോക നേതാക്കളുടെ സാന്നിധ്യത്തിലാണ് ദോഹ എക്സ്പോക്ക് തിങ്കളാഴ്ച അല് ബിദ പാര്ക്കില് തുടക്കമായത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്. ആദ്യ ദിനം തന്നെ സന്ദര്ശകരുടെ വലിയ തിരക്കാണ് എക്സ്പോ നഗരയില് അനുഭവപ്പെട്ടത്. വിവിധ പവലിനയനുകളില് സ്വദേശികളും വിദേശികളും ഒരു പോലെ എത്തുന്നുണ്ട്. എക്സ്പോയുടെ വൈവിധ്യം അനുഭവിച്ചറിയുന്നതിനായി വിവിധ രാജ്യങ്ങളില് നിന്ന് നൂറു കണക്കിന് ആളുകളാണ് ദോഹയില് എത്തിയിരിക്കുന്നത്.
ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേത്തില് സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോ ആസ്വാദകര്ക്ക് വേറിട്ട അനുഭവമാണ് പകര്ന്നു നല്കുന്നത്. എക്സ്പോയുടെ ഭാഗമായുളള വിവിധ കലാപരിപാടികള്ക്കും കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. കൃഷി, ന്യൂതന സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില് നടക്കുന്ന ചര്ച്ചകളിലും സംവാദങ്ങളിലും ജനപങ്കാളിത്തം പ്രകടമാണ്.
ആഗോള രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്. എക്സ്പോ നഗരിയില് വരും ദിവസങ്ങളില് സന്ദര്ശകരുടെ എണ്ണം ഇനിയും വര്ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്ശന മേളയില് 30 ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോ 2024 മാർച്ച് 28നാണ് അവസാനിക്കുക.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക