'എക്സ്പോ-2023 ദോഹ'; ഹാൻഡ് ബുക്ക് വെള്ളിയാഴ്ച പുറത്തിറക്കും

എക്സ്പോ തുടങ്ങാൻ ദിവസങ്ങള് മാത്രം ശേഷിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ളവര് ഖത്തറിലേക്ക് എത്തിതുടങ്ങി

dot image

ദോഹ: ഖത്തര് വേദിയാകുന്ന ദോഹ എക്സ്പോയുടെ വിശദാംശങ്ങള് ഉള്ക്കൊള്ളുന്ന ഹാൻഡ് ബുക്ക് വെള്ളിയാഴ്ച പുറത്തിറക്കും. എക്സ്പോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു ജനങ്ങള്ക്ക് വേഗത്തില് മനസിലാക്കാന് കഴിയുന്ന രീതിയിലാണ് ഹാൻഡ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. എക്സ്പോ തുടങ്ങാൻ ദിവസങ്ങള് മാത്രം ശേഷിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ളവര് ഖത്തറിലേക്ക് എത്തിതുടങ്ങി.

അടുത്ത മാസം രണ്ടിന് ആരംഭിച്ച് ആറുമാസക്കാലം നീണ്ടു നില്ക്കുന്ന ദോഹ എക്സ്പോയുടെ എല്ലാ വിശദാംശങ്ങളും ഉള്ക്കൊളളുന്നതായിരിക്കും 'എക്സ്പോ-2023 ദോഹ' എന്ന് പേരിട്ടിരിക്കുന്ന ഹാന്റ് ബുക്ക്. ഉദ്ഘാടനത്തിന് മുന്നോടിയായി വെളളിയാഴ്ച ഹാൻഡ് ബുക്ക് ഔദ്യാഗികമായി പുറത്തിറക്കുമെന്ന് സംഘാടകരാണ് അറിയിച്ചത്. എക്സിബിഷനുകളില് പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്ഷിക സാഹചര്യങ്ങളും എക്സ്പോയുടെ ചരിത്രവും ഉള്പ്പെടെയുള്ള കാര്യങ്ങള് ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. 1960ല് നെതര്ലാന്റില് നടന്ന ഹോര്ട്ടികള്ച്ചറല് എക്സ്പോ മുതല് 2019ല് ചൈന വേദിയായ എക്സ്പോ വരെയുളള സംഭവവികാസങ്ങളും ഹാൻഡ് ബുക്കില് അനാവരണം ചെയ്തിട്ടുണ്ട്.

88 രാജ്യങ്ങളാണ് ദോഹ എക്സപോയില് പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില് നിന്നുളളവര് ഇതിനകം തന്നെ ഖത്തറിലേക്ക് എത്തി തുടങ്ങി. സന്ദര്ശകരെ വരവേല്ക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി സംഘാടകര് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി മുപ്പത് ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര് വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്സപോ 2023.

dot image
To advertise here,contact us
dot image