ഖത്തര് എക്സ്പോ 2023; സന്ദര്ശകര്ക്കായി സ്പെഷ്യല് പ്രൊമോ കോഡ്

Expo 2023 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാം

ഖത്തര് എക്സ്പോ 2023; സന്ദര്ശകര്ക്കായി സ്പെഷ്യല് പ്രൊമോ കോഡ്
dot image

ദോഹ: ഒക്ടോബര് രണ്ടിന് ദോഹയില് ആരംഭിക്കുന്ന എക്സോപോയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദര്ശകര്ക്ക് ഫ്ലൈറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് പ്രൊമോ കോഡ് ഉപയോഗിക്കാം. 'Expo 2023' എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാനാകുമെന്ന് എക്സ്പോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഈ കോഡ് ഉപയോഗിച്ച് ഖത്തര് എയര്വേയ്സ് ടിക്കറ്റുകള് ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ സന്ദര്ശകര്ക്കും എക്സ്പോ 2023ലേക്ക് പ്രവേശനം സൗജന്യമാണ്.

ഒക്ടോബര് രണ്ട് മുതല് 2024 മാര്ച്ച് 28 വരെയാണ് എക്സ്പോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി മുപ്പത് ലക്ഷത്തോളം സന്ദര്ശകരെയാണ് എക്സ്പോയില് പ്രതീക്ഷിക്കുന്നത്. കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്ട്ടികള്ചറല് എക്സ്പോയ്ക്ക് ആദ്യമായാണ് ഒരു ഗള്ഫ് രാജ്യം വേദിയൊരുക്കുന്നത്.

ഹരിത മരൂഭൂമി, മികച്ചപരിസ്ഥിതി എന്ന പ്രമേയത്തില് നടക്കുന്ന എക്സ്പോയില് വിവിധ രാജ്യങ്ങളുടെ പവലിയനുകള്ക്ക് പുറമെ വിനോദ വിജ്ഞാന പരിപാടികളും അരങ്ങേറും. ലോകത്തിന്റെ രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്. അറേബ്യന് രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന് ,തായ്, ടര്ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില് അണിനിരക്കും.

പരിസ്ഥിതി വിദ്യാഭ്യാസം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങളില് ചര്ച്ചകളും സംവാദങ്ങളും നടക്കും. എക്സ്പോ നഗരിയിലേക്ക് അടുത്ത മാസം മുതല് പ്രത്യേക ബസ് സര്വീസും ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള് ബാധിക്കുന്ന വികസിത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കാനുള്ള അവസരമാണ് എക്സ്പോ 2023 എന്ന് സംഘടകര് അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image