

ഒമാനിലെ ദേശീയ ഫലമായ ഈന്തപ്പഴത്തിന് ഇനി വിളവെടുപ്പ് കാലം. ഒമാനിലെ കര്‍ഷക ഗ്രാമങ്ങള്‍ക്ക് ഉത്സവാഘോഷം. വിവിധ ഗവര്‍ണറേറ്റുകളില്‍ ജൂണ്‍ അവസാനം മുതലാണ് ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചത്.
ജൂലൈ മാസത്തോടെ വിപണി സജീവമാകുകയും ചെയ്യും. പ്രാദേശിക വിപണികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് ഈന്തപ്പഴത്തിന്റെ പ്രധാന വിപണികള്‍. കര്‍ഷക കുടുംബങ്ങള്‍ എല്ലാം വന്‍ ആഘോഷത്തോടെയാണ് ഈ കാലത്തെ വരവേല്‍ക്കുന്നത്.
ജിദബ്, തബ്‌സീല്‍ എന്നിവ ഈന്തപ്പഴ വിളവെടുപ്പിന്റെ പരമ്പരാഗത രീതികളാണ്. ഈന്തപ്പഴം മഞ്ഞ നിറമാകുമ്പോള്‍ പനയില്‍ നിന്നും വെട്ടിയെടുത്ത്, അവ പുഴുങ്ങിയെടുത്ത് വെയിലത്ത് ഉണക്കിയെടുക്കുന്ന രീതിയാണ് തബ്‌സീല്‍. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ഈന്തപ്പഴത്തിനെ ഫഗൂല്‍ എന്നാണ് പറയുന്നത്. ചോക്ലേറ്റും മറ്റ് മധുര പലഹാരങ്ങളും നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കുന്നു.
ഇതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പനകളില്‍ നിന്നും വെട്ടിയെടുത്ത് രണ്ട് മൂന്ന് ദിവസം വെയിലത്ത് ഉണക്കി വേര്‍തിരിക്കുന്ന രീതിയാണ് ജിദബ് എന്നത്. ഇങ്ങനെ ശേഖരിക്കുന്ന പ്രത്യേകയിനം പഴങ്ങളില്‍ നിന്നും തേനൂറ്റിയെടുക്കുന്ന പ്രക്രിയയളും ഉണ്ട്.
Content Highlight: The dates harvest season has officially begun in Oman, marking the start of annual agricultural activity across the country