സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത്; പൊട്ടിച്ചിരിച്ച് ശ്രേയസ്, വൈറലായി വീഡിയോ

രോഹിത്തിന്റെയും ശ്രേയസിന്റെയും മുന്നിലൂടെ സഞ്ജു സാംസണ്‍ നടന്നുപോവുകയായിരുന്നു

സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത്; പൊട്ടിച്ചിരിച്ച് ശ്രേയസ്, വൈറലായി വീഡിയോ
dot image

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണിന്റെ നടത്തം അനുകരിച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു രസകരമായ സംഭവം നടന്നത്. ചടങ്ങില്‍ രോഹിത് ശര്‍മയ്ക്കും സഞ്ജു സാംസണിനുമൊപ്പം ശ്രേയസ് അയ്യരടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ചടങ്ങിനിടെ ശ്രേയസിനൊപ്പം കസേരയില്‍ ഇരിക്കുകയായിരുന്നു രോഹിത്. ഇതിനിടെ സഞ്ജു സാംസണ്‍ രോഹിത്തിന്റെയും ശ്രേയസിന്റെയും മുന്നിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ തന്നെ സഞ്ജുവിനെ ചൂണ്ടിക്കാണിച്ച് രോഹിത് ശ്രേയസിനൊപ്പം പൊട്ടിച്ചിരിക്കുന്നുമുണ്ട്. സഞ്ജു തൊട്ടപ്പുറത്തെ കസേരയില്‍ ഇരുന്നതിന് ശേഷം രോഹിത് വളരെ രസകരമായി സഞ്ജുവിന്റെ നടത്തത്തിന്റെ ശൈലി അനുകരിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രോഹിത്തിന്‍റെ ഫണ്ണിയായിട്ടുള്ള ഈ സ്വഭാവം വളരെ രസകരമാണെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Rohit Sharma Hilariously Imitates Sanju Samson's Walking Style During CEAT Awards In Mumbai, Video Goes Viral

dot image
To advertise here,contact us
dot image