കുവൈറ്റിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരിക്ക്‌

ഫർവാനിയ ആശുപത്രിയിലെ ജീവനക്കാരായ മലയാളി നഴ്സുമാരാണ് ബസ്സിലുണ്ടായിരുന്നത്

കുവൈറ്റിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരിക്ക്‌
dot image

കുവൈറ്റിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരു നഴ്സിന് കൈ നഷ്ടപ്പെട്ടതായാണ് വിവരം. പരിക്കേറ്റ മറ്റു 10 പേരുടെ നില ഗുരുതരമല്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫർവാനിയ ആശുപത്രിയിലെ ജീവനക്കാരായ മലയാളി നഴ്സുമാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

Also Read:

അപകടം നടന്ന ഉടൻ തന്നെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ളത്.

Content Highlights: Eleven nurses, mostly Malayalis, were injured after a bus carrying them overturned near Abbasiya in Kuwait while travelling to Farwaniya Hospital.

dot image
To advertise here,contact us
dot image