

അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന്‍ സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബൈപാസ് സർജറിക്ക് ശേഷം തനിക്ക് ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കണ്ണൻ സാഗർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷൻന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി. ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്.

ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.
Dr.K.K Pradeep
MS(Gen. Surgery), MCh(CVTS)
senior Consultant
Department of CVTS,
Junior : Dr. Akshay naraanan
physician Assistant : Mo, Amjad and Mellisa
Anaesthesia : Dr. Roshy and Dr.Dibin
Redwa piciotherapist: Dr.Merin
Hcwd Nu: Yemiya. K.B
Unit manage : Reijo Deltin
staff Nursels 4FT2,
Raimol jose
jesilin Mathew
sona sanny
jasmin kurian
Rosmi shaju
Divya K.Mathew
soumya Binoy
മറ്റ് സ്റ്റാഫുകൾക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ K. S. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ.
രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും CVTS ഡിപ്പാർട്ടുമെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും MAA സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ്ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട് ജിൻസ് (PRO Mammookka ഫൗണ്ടേഷൻ) അവറുകൾക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായിക്കും ഒരായിരം നന്ദി.
Content Highlights: Kannan sagar shares an emotional post about doctors and Mammootty