ചരക്ക് വാഹനങ്ങള്‍ക്കും ട്രെയിലറുകള്‍ക്കും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി കുവൈത്ത്

വാഹനത്തിന്റെയും ട്രെയിലറിന്റെയും ആകെ നീളം 15 മീറ്ററില്‍ കൂടാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

ചരക്ക് വാഹനങ്ങള്‍ക്കും ട്രെയിലറുകള്‍ക്കും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി കുവൈത്ത്
dot image

കുവൈത്തില്‍ ചരക്ക് വാഹനങ്ങള്‍ക്കും ട്രെയിലറുകള്‍ക്കുമുള്ള ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി. ലോഡുമായി പോകുന്ന വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടാന്‍ പാടില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ട്രെയിലറുകളില്‍ യാത്രക്കാരെ കയറ്റുന്നതിനും കര്‍ശനമായ വിലക്കുണ്ട്.

ട്രെയിലറിന്റെ വീതി പരമാവധി 260 സെന്റിമീറ്ററില്‍ കൂടരുതെന്നും നിലത്തുനിന്നുള്ള ഉയരം നാല് മീറ്ററില്‍ താഴെയായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വാഹനത്തിന്റെയും ട്രെയിലറിന്റെയും ആകെ നീളം 15 മീറ്ററില്‍ കൂടാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റോഡിലിറങ്ങുന്നതിന് മുമ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വാഹനത്തില്‍ റിഫ്‌ലക്ടീവ് ടേപ്പ്, ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ട്രെയിലറിലെ സാധനങ്ങള്‍ കൃത്യമായി വിന്യസിക്കണമെന്നും യാത്രയ്ക്കിടയില്‍ അനങ്ങാത്ത രീതിയില്‍ സുരക്ഷിതമായി കെട്ടിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: Kuwait has tightened its traffic rules for freight vehicles and trailers, aiming to enhance road safety and reduce accidents. The new regulations, issued under Ministerial Resolution No. 4391 of 2015, impose strict guidelines on towing vehicles and trailers

dot image
To advertise here,contact us
dot image