

റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ചുകൊണ്ട് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് കുറച്ചിരിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് അവരുടെ ബിസിനസിന്റെയും ജോലിയുടെയും സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കുകയോ ജീവനക്കാര്‍ക്ക്‌വര്‍ക്കം ഫ്രം ഹോം നല്‍കുകയോ ചെയ്യാനാകും.
യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ സാധാരണയായി ഒരു ദിവസം എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയാണ് ജോലി ചെയ്യുന്നത്. ഇതിലാണ് രണ്ട് മണിക്കൂര്‍ കുറവ് വരുത്തിയിരിക്കുന്നത്. കുറച്ച് സമയത്തിനപ്പുറം ജോലി ചെയ്യുന്ന ഓരോ മണിക്കുറിനും ഓവര്‍ടൈം നല്‍കേണ്ടി വരും.
രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം കുറച്ചുകൊണ്ടുള്ള ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.
Content Highlights: The UAE has announced reduced working hours for private sector employees during Ramadan 2026. According to the Ministry of Human Resources and Emiratisation (MoHRE), private sector employees will work two hours fewer per day, with flexible or remote work arrangements allowed within the reduced daily working hours