പ്രവാസികൾക്ക് ഉൾപ്പെടെ നേട്ടം; യാത്രാക്കാര്‍ക്ക് പ്രത്യേക ഓഫറുമായി ജസീറ എയര്‍വേയ്സ്

നിശ്ചിത കാലത്തേക്കാണ് ഓഫര്‍ ലഭിക്കുക

പ്രവാസികൾക്ക് ഉൾപ്പെടെ നേട്ടം; യാത്രാക്കാര്‍ക്ക് പ്രത്യേക ഓഫറുമായി ജസീറ എയര്‍വേയ്സ്
dot image

യാത്രാക്കാര്‍ക്ക് പ്രത്യേക ഓഫറുമായി കുവൈത്തിലെ ബജറ്റ് എയര്‍ലൈനായ ജസീറ എയര്‍വേയ്സ്. കുവൈത്തില്‍ നിന്ന് വിവിധ ആഭ്യന്തര, അന്തര്‍ദേശീയ ഡെസ്റ്റിനേഷനുകളിലേക്ക് പത്ത് കുവൈത്തി ദിനാര്‍ മുതലാണ് വണ്‍വേ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. നിശ്ചിത കാലത്തേക്കാണ് ഓഫര്‍ ലഭിക്കുക.

ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ പ്രകാരമുള്ള നിരക്കിളവ് ലഭിക്കുക. ഇതിനായി ഈ മാസം 17ന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. 'ലൈറ്റ്' ബുക്കിംഗ് ക്ലാസിലാണ് പ്രത്യേക ഓഫര്‍ ലഭ്യമാകുന്നത്. ഈ വിഭാഗത്തില്‍ ഏഴ് കിലോ ഹാന്റ് ബാഗേജ് മാത്രമെ കൊണ്ടുപോകാന്‍ അനുവാദമുണ്ടാവുകയുള്ളു. ഓഫറിന്റെ ആദ്യ ഘട്ടമായ ഈ മാസം 13 വരെ, ജസീറ എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, 177 എന്ന ഉപഭോക്തൃ സേവന നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന നേരിട്ടുള്ള ചാനലുകള്‍ വഴി മാത്രമെ ടിക്കറ്റുകള്‍ ലഭ്യമാകൂകയുള്ളു. എന്നാല്‍ ജനുവരി 14 മുതല്‍ 17 വരെ എല്ലാ അംഗീകൃത വില്‍പ്പന കേന്ദ്രങ്ങളിലൂടെയും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. അബുദബി, ദുബായ്, അല്‍ ഐന്‍, ജിദ്ദ, മദീന, റിയാദ്, ദോഹ, ബഹ്റൈന്‍, അമ്മാന്‍, ബെയ്റൂട്ട്, ഡമാസ്‌കസ്, ടെഹ്റാന്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റ്, ദക്ഷിണമധ്യേഷ്യ, യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ഓഫര്‍ വ്യാപിപ്പിച്ചിരിക്കുന്നു.

ടിക്കറ്റിന്റെ വില യാത്രക്കാര്‍ക്ക് നിര്‍ണായക ഘടകമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും വെറും 10 കുവൈത്തി ദിനാര്‍ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി പറക്കാമെന്നും ജസീറ എയര്‍വേയ്സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ പോള്‍ കരോള്‍ പറഞ്ഞു.

Content Highlights: Jazeera Airways has announced special offers for travelers, including expatriates, to provide better benefits and affordable travel options. The airline’s promotions aim to enhance passenger convenience and attract more bookings through exclusive discounts and travel deals.

dot image
To advertise here,contact us
dot image