

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ യുവ ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്താതിരുന്നതിനെയാണ് ഇർഫാൻ പത്താൻ ചോദ്യം ചെയ്തത്. കളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അവനെ ടീമിലെടുക്കുന്നതെന്ന് ഇർഫാൻ പത്താൻ ജിയോ ഹോട്സ്റ്റാറിൽ നടന്ന ചര്‍ച്ചയില്‍ ചോദിച്ചു.
'കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഓള്‍റൗണ്ടറായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കുക. എല്ലാ പരമ്പരയ്ക്കുമുള്ള ടീമിൽ നിതീഷ് തിരഞ്ഞെടുക്കപ്പെടും. ടീമിനൊപ്പം യാത്ര ചെയ്യും. പക്ഷേ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കില്ല. അവനെ ഒഴിവാക്കുന്നതിന് എന്തെങ്കിലും കാരണം വേണ്ടേ?', ഇര്‍ഫാന്‍ പത്താന്‍ ആദ്യ മത്സരത്തിലെ ടോസിനുശേഷം ചോദിച്ചു.
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരമാണ് പേസ് ബോളിങ് ഓൾറൗണ്ടറായ നിതീഷ് കുമാറിനെ ടീമിലുൾപ്പെടുത്തിയത്. എന്നാൽ പ്ലേയിങ് ഇലവനിൽനിന്നു താരം നിരന്തരം തഴയപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ഇർഫാൻ കടുത്ത വിമർശനം ഉന്നയിച്ചത്.
ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Content Highlights: Irfan Pathan questions the Indian management over Nitish Kumar Reddy’s omission from the first ODI against New Zealand