ദു:ഖം മറക്കാന്‍ മദ്യപിച്ചാല്‍ മതിയെന്ന് ചിലര്‍ പറയാറുണ്ട്? അതിന്റെ കാരണം അറിയാമോ?

വിഷമിച്ചിരിക്കുമ്പോള്‍ മദ്യപിക്കാന്‍ തോന്നുന്നതിന് പിന്നിലെ കാരണം അറിയാമോ?

ദു:ഖം മറക്കാന്‍ മദ്യപിച്ചാല്‍ മതിയെന്ന് ചിലര്‍ പറയാറുണ്ട്? അതിന്റെ കാരണം അറിയാമോ?
dot image

എന്തെങ്കിലും വിഷമത്തില്‍പ്പെട്ടിരിക്കുമ്പോള്‍ രണ്ട് പെഗ്ഗ് കഴിച്ചാല്‍ വിഷമം മാറിക്കിട്ടും എന്ന് പറയുന്ന ഏതെങ്കിലും സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടോ? അല്ലെങ്കില്‍ പരിചയക്കാരുണ്ടോ? എന്താണ് ഇയാളിങ്ങനെ പറയുന്നത്, മദ്യപിച്ചാല്‍ ദുംഖം മാറുമോ? കൂടുതല്‍ അപകടത്തിലേത്ത് പോവുകയല്ലേയുള്ളൂ എന്നല്ലേ തോന്നുന്നത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് സത്യമായ കാര്യമാണ്. എങ്കിലും ദുംഖം മറക്കാന്‍ മദ്യപിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ?..

ALCOHOL

മദ്യപിക്കുമ്പോള്‍ ചിന്തകള്‍ക്ക് സംഭവിക്കുന്നത്

ഒരാള്‍ മദ്യപിക്കുമ്പോള്‍ തലച്ചോറ് സന്തോഷത്തിന്റെ ഹോര്‍മോണായ ഡോപൊമൈന്‍ പുറത്തുവിടുന്നു. ഡോപൊമൈന്റെ ഉത്പാദനം താല്‍കാലിക ദു:ഖത്തിന് പകരം ആശ്വാസവും ആനന്ദവും നല്‍കും. കാര്യങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് തലച്ചോറിനെ വിശ്വാസിപ്പിക്കും. തീരുമാനമെടുക്കല്‍, നിയന്ത്രണം, യുക്തിസഹമായ ചിന്ത എന്നിവയ്‌ക്കെല്ലാം ഉത്തരവാദിയായ തലച്ചോറിന്റെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനെ മദ്യം ദുര്‍ബലപ്പെടുത്തുന്നു. ഈ ഭാഗം മന്ദഗതിയിലാകുമ്പോള്‍ ആളുകള്‍ക്ക് സ്വയം ഉള്ള ബോധം കുറയുകയും പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ച് ചിന്തിക്കുന്നത് നിര്‍ത്തുകയും ചെയ്യും.

സമാധാനം ഉണ്ടായെന്ന് തോന്നും പക്ഷേ കാത്തിരിക്കുന്നത് അപകടം

മദ്യപാനം തലച്ചോറിലെ രാസവസ്തുക്കളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.
ചെറിയ അളവിലുള്ള മദ്യപാനം പോലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് പതിവായി മദ്യം കഴിക്കുമ്പോള്‍.

ALCOHOL

മദ്യപാനം (anxitey) ഉത്കണ്ഠയ്ക്ക് കാരണമാകുന്നു

ഉത്കണ്ഠ മദ്യപാനത്തിനിടയിലും ശേഷവും ഉണ്ടാകാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്കണ്ഠ ആരംഭിക്കുമ്പോള്‍ ചിലപ്പോള്‍, പെട്ടെന്ന് ഭയമോ പരിഭ്രാന്തിയോ അനുഭവപ്പെടാം. പ്രത്യേകിച്ച് ഉത്കണ്ഠാ രോഗങ്ങളുള്ളവരില്‍ മദ്യം ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കും. അമിതമായ മദ്യപാനത്തിനുശേഷം തലച്ചോറ് അതിന്റെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ വരുമ്പോള്‍ ഉത്കണ്ഠ പ്രകടമായിത്തുടങ്ങും. ഉത്കണ്ഠയ്‌ക്കൊപ്പം മദ്യം കഴിക്കുന്നത് വിയര്‍ക്കല്‍, വിറയല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ക്കും കാരണമാകും.

മദ്യപിക്കാത്തവരെ അപേക്ഷിച്ച് മദ്യപിക്കുന്ന വ്യക്തികള്‍ക്ക് ഉത്കണ്ഠ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മദ്യത്തെ ആശ്രയിക്കുന്ന ചരിത്രമുള്ള ആളുകളില്‍ മദ്യപാനത്തില്‍ നിന്നുള്ള ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.തലച്ചോറിലും അതിന്റെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സിസ്റ്റങ്ങളിലും മദ്യത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

മദ്യവും പാനിക് അറ്റാക്കും

തീവ്രമായ ഉത്കണ്ഠയും ഭയവുമാണ് പാനിക് അറ്റാക്കുകള്‍ ഉണ്ടാകാന്‍ കാരണം. തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തോന്നല്‍ എന്നിവയാണ് പാനിക് അറ്റാക്കിന്റെ മറ്റ് ലക്ഷണങ്ങള്‍. മദ്യം പലപ്പോഴും പാനിക് അറ്റാക്കുകള്‍ക്ക് കാരണമാകുന്നു, മദ്യം വിശ്രമവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഒരു രാസവസ്തുവായ GABA-യെ ബാധിക്കുന്നതാണ് ഇതിന് കാരണം. അമിതമായ മദ്യപാനം സാധാരണയായി ഈ രാസവസ്തുവിനെ ഇല്ലാതാക്കുന്നു. ഇത് കൂടുതല്‍ പിരിമുറുക്കത്തിനും പരിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. മദ്യപാനം കുറയ്ക്കുന്നത് പാനിക് അറ്റാക്കുകളുടെ സാധ്യത കുറയ്ക്കും.

ALCOHOL

മദ്യപാനത്തിനിടയിലും ശേഷവും ഉത്കണ്ഠ ഉണ്ടാകാം

മദ്യപാനത്തിനിടയിലും ശേഷവും ഉത്കണ്ഠ ഉണ്ടാകാം. സമ്മര്‍ദ്ദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും മദ്യം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, അത് തലച്ചോറിന്റെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ഉത്കണ്ഠ പോലുള്ള ശാരീരിക ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ദീര്‍ഘകാല മദ്യപാനം ഉത്കണ്ഠാ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കൂടാതെ, ഉത്കണ്ഠയെ ചികിത്സിക്കുന്ന ചില മരുന്നുകളുമായി മദ്യം മാരകമായി ഇടപഴകും. അതിനാല്‍, മദ്യപാനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ഓര്‍മ്മിക്കുക.

Content Highlights :Does drinking alcohol make you sad? What happens to your thoughts when you drink alcohol?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image