ഗതാ​ഗത നിയമലംഘകരെ പൂട്ടാൻ റഡാർ സംവിധാനം; പരിശോധന ശക്തമാക്കാൻ കുവൈത്ത്

നിയമലംഘനങ്ങള്‍ തടയുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ജനറല്‍ ട്രാഫിക് ഡിപ്പോര്‍ട്ട്‌മെന്റ് അറിയിച്ചു.

dot image

കുവൈത്തില്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പൂട്ടാന്‍ മൊബൈല്‍ റഡാര്‍ ഉപയോഗിച്ചുളള ഗതാഗത പരിശോധനുമായി ജനറല്‍ ട്രാഫിക് ഡിപ്പോര്‍ട്ട്‌മെന്റ്. വിവിധ ഗവര്‍ണറേറ്റുകളിലെ ഹൈവേകളിലാണ് മൊബൈല്‍ റഡാറിന്റെ സഹായത്തോടെയുളള പരിശോധന നടത്തിയത്. റഡാർ സംവിധാനത്തോടെ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. നിയമ നടപടികൾക്കായി മൂന്ന് പേർ അറസ്റ്റിലായി. ഇതില്‍ ഒരാളെ കരുതല്‍ തടങ്കലിലാക്കി. റോഡുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ജനറല്‍ ട്രാഫിക് ഡിപ്പോര്‍ട്ട്‌മെന്റ് അറിയിച്ചു.

കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 27,265 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പരിശോധന ശക്തമാക്കുകയായിരുന്നു.

ആറ് ഗവര്‍ണറേറ്റുകളിലും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന നടന്നിരുന്നു. ഇതോടെ ​ഗതാ​ഗത നിയമലംഘനങ്ങൾക്ക് പിടിയിലാകുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദി, ഫര്‍വാനിയ എന്നീ ഗവര്‍ണറേറ്റുകളാണ് തൊട്ട് പിന്നിലുളളത്. 1,134 വാഹനാപകടങ്ങളും ഒരാഴ്ചക്കിടെ ഉണ്ടായി.

ലൈസന്‍സില്ലാതെ വാഹനമോടിച്ച 78 കുട്ടികളെ പിടികൂടുകയും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ 37 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 273 വാഹനങ്ങളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പുറമെ, മോഷ്ടിച്ച കാറുകള്‍ ഓടിച്ച നാല് പേരെയും താമസ നിയമങ്ങള്‍ ലംഘിച്ച 92 പേരെയും പിടികൂടി.

Content Highlights: Radar system to catch traffic violators, Kuwait to strengthen inspections

dot image
To advertise here,contact us
dot image