
കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുളള പരിശോധന കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 27,265 ഗതാഗത നിയമ ലംഘനങ്ങൾ കുവൈത്തിൽ കണ്ടെത്തി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പരിശോധന ശക്തമാക്കുകയായിരുന്നു.
ആറ് ഗവര്‍ണറേറ്റുകളിലും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന നടന്നിരുന്നു. ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്ക് പിടിയിലാകുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു.
ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദി, ഫര്‍വാനിയ എന്നീ ഗവര്‍ണറേറ്റുകളാണ് തൊട്ട് പിന്നിലുളളത്. 1,134 വാഹനാപകടങ്ങളും ഒരാഴ്ചക്കിടെ ഉണ്ടായി.
ലൈസന്‍സില്ലാതെ വാഹനമോടിച്ച 78 കുട്ടികളെ പിടികൂടുകയും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ 37 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 273 വാഹനങ്ങളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പുറമെ, മോഷ്ടിച്ച കാറുകള്‍ ഓടിച്ച നാല് പേരെയും താമസ നിയമങ്ങള്‍ ലംഘിച്ച 92 പേരെയും പിടികൂടി.
Content Highlights : Over 27,000 traffic violations detected in one week in Kuwait