അനധികൃതമായി ടാക്സി സര്വീസ്; പരിശോധന ശക്തമാക്കി കുവൈറ്റ്

വിമാനത്താവളങ്ങള് കേന്ദ്രീകരിച്ചാണ് കൂടുതലും അനധികൃത ടാക്സികള് പ്രവര്ത്തിക്കുന്നത്.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃതമായി ടാക്സി സര്വീസ് നടത്തുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുളള പരിശോധന ഇന്ന് മുതല് ശക്തമാക്കി. വിമാനത്താവളങ്ങള് കേന്ദ്രീകരിച്ചാണ് കൂടുതലും അനധികൃത ടാക്സികള് പ്രവര്ത്തിക്കുന്നത്. ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് അല് സബാഹിന്റെ നിര്ദേശ പ്രകാരമാണ് പരിശോധന.

അനധികൃത ടാക്സി സേവനത്തെക്കുറിച്ച് സ്വദേശി ടാക്സി ഡ്രൈവര്മാരില് നിന്ന് പരാതി ലഭിച്ചതിനെ തുടര്ന്നാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. നിയമപ്രകാരം സേവനം നടത്തുന്ന ടാക്സി ഡ്രൈവര്മാരുടെ ഉപജീവനം തകരാറിലാക്കും വിധമാണ് അനധികൃത ടാക്സികള് പ്രവര്ത്തിക്കുന്നതെന്ന് ചൂണ്ടികാട്ടി 500 ടാക്സി ഡ്രൈവര്മാര് ഒപ്പിട്ട പരാതി അടുത്തിടെ ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image