ടെസ്റ്റ് ക്രിക്കറ്റിൽ ആർക്കും തകർക്കാനാകാത്ത വിരാട് കോഹ്‍ലിയുടെ അഞ്ച് റെക്കോർഡുകൾ

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്‍ലി

dot image

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് ബിസിസിഐ. ഏകദിന ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റിൽ വലിയ നേട്ടങ്ങളിലേക്ക് കോഹ്‍ലിക്ക് എത്താൻ കഴി‍ഞ്ഞിട്ടില്ല. 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് മാത്രമാണ് കോഹ്‍ലിക്ക് നേടാൻ സാധിച്ചിട്ടുള്ളത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലിക്ക് നേടാൻ സാധിച്ചിട്ടുള്ള ചില റെക്കോർഡുകളുണ്ട്. അവയിൽ ചിലത് നോക്കാം‌.

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്‍ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. 58.82 ആണ് കോഹ്‍ലിയുടെ വിജയശതമാനം.

കോഹ്‍ലിയുടെ നായകമികവിൽ വിദേശമണ്ണിലും ഇന്ത്യ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി. 2018-2019 ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ഇന്ത്യ പരമ്പര വിജയം നേടി. ദക്ഷിണാഫ്രിക്കയിലും ഇം​ഗ്ലണ്ടിലും പരമ്പര നേട്ടത്തിന് സാധിച്ചില്ലെങ്കിലും കോഹ്‍ലിയുടെ നായകമികവിൽ ഇന്ത്യയ്ക്ക് ഇവിടെയും ചരിത്രവിജയങ്ങൾ ഉണ്ടായി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം വിരാട് കോഹ്‍ലിയാണ്. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്‍ലി ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ആറ് ഇരട്ട സെഞ്ച്വറികൾ ഇന്ത്യയ്ക്കായി നേടിയിട്ടുള്ള സച്ചിൻ തെണ്ടുൽക്കറിനെയും വിരേന്ദർ സെവാ​ഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്‍ലിയുടേത്.

തുടർച്ചയായ നാല് പരമ്പരകളിൽ നാല് തവണ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് വിരാട് കോഹ്‍ലി. ഇന്ത്യൻ ക്യാപ്റ്റനായി കൂടുതൽ റൺസെന്ന നേട്ടവും കോഹ്‍ലിയുടെ പേരിലാണ്. 20 സെഞ്ച്വറികൾ ഉൾപ്പെടെ 5,864 റൺസാണ് കോഹ്‍ലി തന്റെ നായകകാലഘട്ടത്തിൽ അടിച്ചെടുത്തത്.

Content Highlights: Virat Kohli's five records in test cricket

dot image
To advertise here,contact us
dot image