പുതിയ വീട്ടിൽ താമസം തുടങ്ങിയത് അഞ്ച്ദിവസം മുൻപ്;വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്

dot image

പത്തനംതിട്ട : പത്തനംതിട്ട ചന്ദനപ്പള്ളിയിൽ വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ചന്ദനപ്പള്ളി സ്വദേശി ലിജോ, ലീന ഉമ്മൻ ദമ്പതികളുടെ മകൻ ജോർജ് സ്ഖറിയ ആണ് മരിച്ചത്. വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്.

മെയ് അ‍ഞ്ചാം തീയതിയായിരുന്നു ഇവരുടെ പുതിയ വീടിന്റെ പാലുകാച്ചൽ. പുതിയ വീട്ടിൽ താമസം തുടങ്ങി അഞ്ച് ദിവസം പിന്നിടുന്ന വേളയിലാണ് രണ്ട് വയസ്സുകാരൻ സ്വിമ്മിം​ഗ്പൂളിൽ വീണ് മരിച്ചത്.

മെയ് രണ്ടാം തീയതി ജോർജ് സ്ഖറിയയുടെ മാമോദീസ ചടങ്ങും നടത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : 2-year-old boy dies after falling into pool at home after moving into new house 5 days ago

dot image
To advertise here,contact us
dot image