
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില് പരിശോധന ശക്തമാക്കി വ്യവസായ മന്ത്രാലയം. നിയമ വിരുദ്ധമായി പ്രവര്ത്തിച്ച 25 വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്സ് മന്ത്രാലയം റദ്ദാക്കി. നിയമലംഘകര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
രാജ്യത്തെ നിരവധി വ്യാപാര സ്ഥാപനങ്ങള്ക്കെതിരെ പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് കുവൈത്ത് വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടയില് തൊണ്ണൂറോളം സ്ഥാപനങ്ങളില് നടത്തിയ പരിശോധനയില് നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അമിത വില ഈടക്കുന്നതിനൊപ്പം ചില സ്ഥാപനങ്ങള് വൃത്തിഹീനമായ അന്തരീക്ഷത്തില് ഭക്ഷണ പദാര്ത്ഥങ്ങള് സൂക്ഷിച്ചിരുന്നതായും പരിശോധനയില് വ്യക്തമായി.
ഗുരുതരമായ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങളുടെ ലൈസസന്സ് റദ്ദാക്കിയതായി വ്യവസായ മന്ത്രാലയം അറിയിച്ചു. നിരവധി സ്ഥാപനങ്ങള്ക്ക് പിഴ ചുമത്തുകയും താക്കീത് നല്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കൂടുതല് ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ നിയമങ്ങള് പാലിക്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും ഒരു തരത്തിലുളള നിയമ ലംഘനവും അനുവദിക്കില്ലെന്നും വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക