
നടൻ രവി മോഹനുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ആർതി രവിയുടെ പോസ്റ്റിന് പിന്തുണയുമായി നടിമാരായ ഖുശ്ബു സുന്ദറും രാധിക ശരത്കുമാറും. കഴിഞ്ഞദിവസം സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാന്‍സിസിനോടൊപ്പം രവി മോഹൻ നിര്‍മാതാവ് ഇഷാരി ഗണേശിന്റെ മകളുടെ വിവാഹത്തിന് എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഒരമ്മയുടെ സത്യം വരും നാളുകളിൽ ഒരു സാക്ഷ്യമായി നിലകൊള്ളും എന്നാണ് ആർതിയുടെ കുറിപ്പിന് പ്രതികരണമായി ഖുശ്ബു പറഞ്ഞത്. കൈയുടെ ഇമോജിയാണ് ആരതിക്ക് പിന്തുണയറിയിച്ച് അവരുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് രാധിക ശരത്കുമാർ പോസ്റ്റ് ചെയ്തത്.
'എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ആർതി ഇന്നലെ കുറിപ്പ് പങ്കുവെച്ചത്. വേര്‍പിരിയുകയാണെന്ന് തീരുമാനിച്ചശേഷം രവി മോഹന്‍ മക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നും രവിയില്‍ നിന്ന് സാമ്പത്തികമോ വൈകാരികമോ ആയ പിന്തുണയില്ലാതെയാണ് രണ്ട് ആണ്‍മക്കളേയും വളര്‍ത്തുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആർതി പറഞ്ഞത്.
'വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാല്‍ 18 വര്‍ഷം എന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ഒപ്പം നിന്ന മനുഷ്യന്‍ എന്നില്‍ നിന്ന് മാത്രമല്ല, ഒരുകാലത്ത് താന്‍ നിറവേറ്റാമെന്ന് വാഗ്ദ്ധാനം ചെയ്ത ഉത്തരവാദിത്തങ്ങളില്‍നിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു. മാസങ്ങളായി മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. എല്ലാ സങ്കടങ്ങളും ഞാന്‍ പിടിച്ചുനിര്‍ത്തി. എല്ലാം ഒറ്റയ്ക്ക് ചുമന്നു. ഒരുകാലത്ത് മക്കള്‍ തന്റെ അഭിമാനമാണെന്ന് പറഞ്ഞ വ്യക്തിയില്‍ നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു ചെറിയ പിന്തുണ പോലും ലഭിച്ചില്ല,' ആർതി കുറിപ്പിൽ പറഞ്ഞു.
The truth of a mother will stand as a testimony for days to come.#AartiRavi #LifeLessons #Mother #emotionalmoment pic.twitter.com/9bEQfuj1x2
— KhushbuSundar (@khushsundar) May 10, 2025
ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് രവി മോഹനും കെനിഷയും ഒരുമിച്ച് വിവാഹത്തിനെത്തിയതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ആരതിയുമായി രവി മോഹന്‍ വേര്‍പിരിയാന്‍ കാരണം കെനിഷയുമായുള്ള ബന്ധമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത് നടന്‍ നേരത്തെ നിഷേധിച്ചിരുന്നു.
Content Highlights: Khushbu and Radhika sarathkumar support Aarti Ravi