

വിദേശത്ത് ജോലിചെയ്യുന്ന കേരളീയര്‍ക്കും കുടുംബത്തിനുമായുള്ള പ്രവാസി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് നോര്‍ക്ക പ്ലസ് ഇന്‍ഷൂറന്‍സ് പദ്ധതി. ഒരുകോടി വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സും ഒരുകോടി വരെയുള്ള അപകട ഇന്‍ഷൂറന്‍സും ഇതില്‍ ലഭ്യമാണ്. 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇതില്‍ എന്റോള്‍ ചെയ്യാന്‍ സാധിക്കുന്നത്. കൂടാതെ നോര്‍ക്കാ ഐഡി കാര്‍ഡ് അനിവാര്യമാണ്.
പ്രവാസത്തിലായിരിക്കുമ്പോള്‍ കുടുംബത്തെ അപ്രതീക്ഷിത ചികിത്സാ ചെലവുകളില്‍ നിന്നും സംരക്ഷിക്കുന്നു എന്നത് തന്നെയാണ് ഈ പദ്ധതിയിലൂടെ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം. കുറഞ്ഞ പ്രീമിയം, കേരളത്തിലും ഇന്ത്യയിലെ മറ്റ് ആശുപത്രികളിലും ചികിത്സാ സൗകര്യം എന്നിവ ഈ പദ്ധതിയുടെ പ്രയോജനങ്ങളാണ്. കൂടാതെ എളുപ്പത്തില്‍ എന്റോള്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യും. പദ്ധതിയില്‍ അപേക്ഷിക്കാനായി ആദ്യം തന്നെ നോര്‍ക്ക കെയര്‍ പ്ലസിനായുള്ള ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന്റെ NRK ID കാര്‍ഡിലൂടെ ലോഗിന്‍ ചെയ്യുക. ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുക. പ്രീമിയം നല്‍കി പദ്ധതിയില്‍ അംഗമാവുക. കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. കേരളത്തില്‍ താമസിക്കുന്ന പങ്കാളി, മക്കള്‍ എന്നിവരെയും ഇതില്‍ ഉള്‍പ്പെടുത്താം. കൂടാതെ അഞ്ച് ലക്ഷത്തിലധികമുള്ള പോളിസുകളില്‍ 80 വയസുവരെയുള്ള മാതാപിതാക്കളെയും ഉള്‍പ്പെടുത്താം.
5 ലക്ഷം മുതല്‍ ഒരുകോടി വരെയുള്ള ഏഴ് വ്യത്യസ്ത സ്ലാബുകള്‍ എന്നിവ പ്രീമിയം പോളിസിയുടെ പ്രത്യേകതയാണ്. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് പോളിസി തുകയില്‍ വ്യത്യാസം വരുകയും ചെയ്യും. നോര്‍ക്ക ഐഡി കാര്‍ഡ് ലഭിക്കുന്നതിനായി 408 രൂപയാണ് വരുന്നത്. ഇത് മൂന്ന് വര്‍ഷം വരെ സാധുവായിരിക്കുകയും ചെയ്യും. ഇതിലൂടെ വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് അഞ്ച് ലക്ഷം വരെ ലഭിക്കും. അപേക്ഷിക്കാനുള്ള പ്രായം 18 മുതല്‍ 70 വരെയാണ് വരുന്നത്. 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപവരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് കവറേജ് നോര്‍ക്കാ കെയര്‍ പ്ലസിലൂടെ ലഭിക്കുന്ന സൗകര്യങ്ങാണ്. കൂടാതെ കേരളത്തിലെ 668 ലധികം ആശുപത്രികളടക്കം ഇന്ത്യയിലെ 24,000 ലധികം വരുന്ന ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കും. ഒപ്പം നിലവിലുള്ള രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്കാ ഹെല്‍പ് ലൈന്‍ നമ്പറായ 18002022502, 18604191401 ലേക്കോ, നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala,gov.in ഓ സന്ദര്‍ശിക്കാവുന്നതാണ്.
Content Highlight: NORKA Care Plus provides comprehensive health and personal accident insurance coverage for Non-Resident Keralites and their families, offering financial protection and support at affordable rates.