

ഒമാനും സൗദി അറേബ്യയ്ക്കുമിടയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ നാഷണൽ എയർലൈൻസായ സൗദിയ (സൗദി എയർലൈൻസ്) മസ്‌കറ്റിൽനിന്ന് റിയാദിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 27 മുതലാണ് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് വിമാനങ്ങൾ പറന്നുയരുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാര മേഖലകൾക്ക് പുതിയ നീക്കം വലിയ ഉണർവ് നൽകും.
ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവീസുകൾ നടത്താനാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) സൗദിയക്ക് അനുമതി നൽകിയിരിക്കുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം മസ്‌കറ്റിനെയും റിയാദിനെയും തമ്മിൽ ബന്ധിപ്പിച്ച് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും സർവീസുകൾ. ഒമാനും സൗദിക്കുമിടയിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്കും ബിസിനസ്സ് സമൂഹത്തിനും ഒരുപോലെ ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
Content Highlights: Saudia is set to operate direct flights from Muscat to Riyadh, making travel between Oman and Saudi Arabia easier and more convenient. The new service will provide passengers and expatriates with a direct travel option between the two Gulf destinations.