ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 27ന് ബലിപെരുന്നാൾ; മാസപ്പിറവി ദൃശ്യമായി

മാസപ്പിറവി നിരീക്ഷിക്കുന്നിനായി വിപുലമായ ക്രമീകണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്

ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 27ന് ബലിപെരുന്നാൾ; മാസപ്പിറവി ദൃശ്യമായി
dot image

ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഈ മാസം 27 ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും. വിവിധ രാജ്യങ്ങളില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടെതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഈ മാസം 26 ന് നടക്കും. ഒമാന്‍ ആണ് ദുര്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ സൗദിയും മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളും പ്രഖ്യാപനം നടത്തി.

മാസപ്പിറവി നിരീക്ഷിക്കുന്നിനായി വിപുലമായ ക്രമീകണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. നഗ്‌നനേത്രങ്ങളിലൂടെയോ ദൂരദര്‍ശിനികളുടെ സഹായത്താലോ മാസപ്പിറവി കാണുന്നവര്‍ അധികൃതര്‍ക്ക് വിവരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം സൗദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. സാധാരണയായി ഹിജറ മാസം ദുല്‍ ഹജ്ജ് ഒമ്പതിനാണ് ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മങ്ങളില്‍ ഒന്നായ അറഫ സംഗമം നടക്കുന്നത്.

തൊട്ടടുത്ത ദിവസമായ ദുല്‍ ഹജ്ജ് 10 നാണ് ബലി പെരുന്നാള്‍ ആഘോഷം. ഈ ദിവസങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായാണ് ഹിജറ മാസം ദുല്‍ ഖിഅദ 29 പൂര്‍ത്തിയാകുന്ന ഇന്ന് വൈകീട്ട് രാജ്യ വ്യാപകമായി മാസപ്പിറവി വീക്ഷിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 27 ബുധനാഴ്ചയായിരിക്കും ബലി പെരുന്നാള്‍ ആഘോഷം. സൗദിക്ക് പുറമെ യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇതേ ദിവസം തന്നെ ആയിരിക്കും ബലി പെരുന്നാള്‍ ആഘോഷിക്കുക.

അതേസമയം ഈ മാസം 26 ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമം. കേരളത്തില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് മെയ് 28 നായിരിക്കും ബലി പെരുന്നാള്‍ ആഘോഷം .ബലി പെരുന്നാള്‍ അവധിയിക്ക് നാട്ടില്‍ പോകുന്നതിന് വേണ്ടി നിരവധി പ്രവാസികളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

Content Highlights: Authorities in several Gulf countries confirmed that Eid al-Adha will be celebrated on the 27th after the crescent moon was officially sighted. Preparations for the festival have begun across the region.

dot image
To advertise here,contact us
dot image