ധ്യാന്‍ ശ്രീനിവാസന്‍- വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'ഭീഷ്മര്‍' ഒടിടിയിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രത്തിന്റെ സംവിധാനയകന്‍

ധ്യാന്‍ ശ്രീനിവാസന്‍- വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'ഭീഷ്മര്‍' ഒടിടിയിലേക്ക്
dot image

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍-വിഷ്ണു ഉണ്ണി കൃഷ്ണന്‍ ചിത്രം ഭീഷ്മര്‍ മേയ് 22 മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈം, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം തിയേറ്ററുകളില്‍ മുപ്പതോളം ദിവസത്തെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ഭീഷ്മറിലെ എല്ലാ ഗാനങ്ങളും മ്യൂസിക് പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോഴും തരംഗമാണ്.

ഒരു മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലറാണ് ഭീഷ്മര്‍. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മര്‍. സൂപ്പര്‍ ഹിറ്റായ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിന്‍ രാജും, 'പാല്‍നിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ.എ. ലത്തീഫും സംഗീതം നല്‍കിയിരിക്കുന്നു.

ബോബന്‍ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു. സച്ചിന്‍ സുധാകരന്‍ സൗണ്ട് ഡിസൈനും വിഷ്ണു സുജാതന്‍ സൗണ്ട് മിക്സിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റ വിഎഫ്എക്സ് (VFX): നിതിന്‍ നെടുവത്തൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, ഡിസൈനര്‍: മാമി ജോ, സ്റ്റില്‍സ്: അജി മസ്‌കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സജിത്ത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജീവ് പെരുമ്പാവൂര്‍, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlights: Dhyan Sreenivasan-Vishnu Unnikrishnan's film Bheeshmar to go OTT

dot image
To advertise here,contact us
dot image