കടുത്ത ചൂടിൽ കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ; ബഹ്റൈനിൽ മീൻ വില കുതിച്ചുയരുന്നു

വിപണിയിലെ ക്ഷാമം സാധാരണക്കാരുടെ പ്രിയപ്പെട്ട മീനുകളുടെ വിലയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു

കടുത്ത ചൂടിൽ കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ; ബഹ്റൈനിൽ മീൻ വില കുതിച്ചുയരുന്നു
dot image

ബഹ്റൈനിൽ ചൂട് കൂടിയതിനെ തുടർന്ന് പ്രാദേശിക വിപണികളിൽ മീൻ വില കുതിച്ചുയരുന്നു. കടുത്ത ചൂട് കാരണം കടലിൽ പോകുന്നത് ദുസ്സഹമായതോടെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനം താൽക്കാലികമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതോടെ വിപണിയിലെത്തുന്ന മീനിന്റെ അളവിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിപണിയിലെ ക്ഷാമം സാധാരണക്കാരുടെ പ്രിയപ്പെട്ട മീനുകളുടെ വിലയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. പ്രാദേശികമായി ഏറെ ആവശ്യക്കാരുള്ള ബഹ്‌റൈൻ സാഫി മീനിന്റെ വില നിലവിൽ കിലോയ്ക്ക് ഏഴ് ദിനാർ വരെ ഉയർന്നു. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടർന്നാൽ വില ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു.3

സാധാരണ ലഭിക്കുന്നതിന്റെ വളരെ ചെറിയൊരു ശതമാനം മീൻ മാത്രമാണ് ഇപ്പോൾ മാർക്കറ്റുകളിൽ എത്തുന്നത്. കനത്ത ചൂടിൽ കടലിൽ മണിക്കൂറുകളോളം ചെലവഴിച്ച് മത്സ്യബന്ധനം നടത്തുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും സാഹചര്യം മെച്ചപ്പെടുന്നതുവരെ വിപണിയിൽ വിലക്കയറ്റം തുടരാനാണ് സാധ്യതയെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.

Content Highlights: Extreme summer heat in Bahrain has affected fishing activity, with fishermen staying away from the sea. The reduced supply has reportedly pushed fish prices higher in local markets.

dot image
To advertise here,contact us
dot image