ലഹരി കേസില്‍ സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാജിദ്

ലഹരി കേസില്‍ സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
dot image

ആലപ്പുഴ: ലഹരി കേസില്‍ സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സിപിഐഎം കായംകുളം മുന്‍ ബ്രാഞ്ച് സെക്രട്ടറി സാജിദ് ഉള്‍പ്പെടെയുളളവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും പാതി വലിച്ച കഞ്ചാവ് ബീഡി പൊലീസ് കണ്ടെടുത്തു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതോടെ സിപിഐഎം ഭാരവാഹിത്വത്തില്‍ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സാജിദ് സജീവമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബൂത്ത് കമ്മിറ്റി യോഗങ്ങളില്‍ അടക്കം പങ്കെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സാജിദുള്‍പ്പെടെ നാലുപേരും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.

Content Highlights:Four people, including former CPM branch secretary, arrested in ganja case

dot image
To advertise here,contact us
dot image