

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ബേസിലും സഞ്ജു സാംസണും തമ്മിലുള്ള കൂട്ടുകെട്ട് വളരെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയവും സഞ്ജു സാംസണ്‍ കാഴ്ചവച്ച മിന്നും പ്രകടനവും ഒരിക്കലും മലയാളി മറക്കില്ല. സഞ്ജുവിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ ഗ്യാലറിയില്‍ നടന്‍ ബേസില്‍ ജോസഫുമുണ്ടായിരുന്നു. സഞ്ജുവിന്റെ പേരുള്ള ജേഴ്സി ധരിച്ച്, സ്റ്റേഡിയത്തിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്ന ബേസിലിനെയും മലയാളികൾ കണ്ടിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെക്കുറിച്ച് ബേസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'പരസ്പരം വളരെ ബഹുമാനമുള്ള രണ്ട് പേരാണ് ഞാനും സഞ്ജുവും. അതിനെ നമ്മള്‍ ആഘോഷിക്കുകയും ചെയ്യും. കൂടുതല്‍ ഒന്നും ആലോചിക്കാറില്ല. സാധാരണ ആള്‍ക്കാരെ പോലെ തന്നെ പെരുമാറുന്നു. ഫെയ്മസ് ആയ ആള്‍ക്കാര്‍ അങ്ങനെ പെരുമാറാവൂ എന്നൊരു റൂള്‍ ഒന്നുമില്ലല്ലോ. നമുക്ക് അത്രയും ഇഷ്ടമുള്ളൊരാളുടെ കളി കാണാന്‍ പോകുമ്പോള്‍, അതിന് വേണ്ടി മരിച്ച് നില്‍ക്കുമല്ലോ. 'അടിക്ക് മോനേ. എങ്ങനെ എങ്കിലും കപ്പടിക്ക്. നമ്മളെ ജയിപ്പിക്ക്' എന്ന് പറയുമ്പോലേ. ആ ആള് പോയി കളിക്കുന്നു, സിക്സടിക്കുന്നു, കപ്പടിക്കുന്നു എന്നത് കാണുമ്പോള്‍ നമുക്കുണ്ടാകുന്നൊരു സന്തോഷമുണ്ട്. അത് തിരിച്ചുമുണ്ട്.
ഞങ്ങള്‍ എപ്പോഴും കോണ്‍ടാകിലുണ്ട്. ഇതുപോലുള്ള സൗഹൃദങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. ഇവിടെ ഞങ്ങള്‍ ഈ ഒരു പ്രൊഫൈലില്‍ നില്‍ക്കുന്നത് കൊണ്ടാണ് സോഷ്യല്‍ മീഡിയിയലൂടെ ഒക്കെ ആളുകള്‍ അറിയുന്നത്. അല്ലാതെ ഒപ്പം പഠിച്ചവരുണ്ട്. നമ്മുടെ വിജയം കാണുമ്പോള്‍ സന്തോഷിക്കുന്നവര്‍. അവരുടെ സന്തോഷം നമ്മൾ ആഘോഷിക്കാറുമുണ്ട്. അതൊന്നും സോഷ്യല്‍ മീഡിയയില്‍ വരില്ലന്നേയുള്ളൂ. സഞ്ജുവിനും പണ്ട് മുതലുള്ള സുഹൃത്തുക്കളുണ്ട്. സത്യസന്ധമായ സൗഹൃദങ്ങള്‍', ബേസിൽ ജോസഫ് പറഞ്ഞത്.
അതേസമയം, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. റിയാ ഷിബു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്.
Content Highlights: Malayalam actor-director Basil Joseph spoke emotionally about his friendship with cricketer Sanju Samson, saying their bond is built on honesty, mutual respect and strong personal support.