ബഹ്റൈനിൽ വിവിധ ഭാ​ഗങ്ങളിൽ മഴ; വരും മണിക്കൂറുകളിൽ കൂടുതൽ മഴയുണ്ടാവും

വെള്ളിയാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ബഹ്റൈനിൽ വിവിധ ഭാ​ഗങ്ങളിൽ മഴ; വരും മണിക്കൂറുകളിൽ കൂടുതൽ മഴയുണ്ടാവും
dot image

ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുന്നു. ഇടവിട്ടുളള മഴക്കൊപ്പം ചിലയിടങ്ങളില്‍ ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി വര്‍ദ്ധിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നന്നത്. മഴക്കൊപ്പം രാജ്യത്തെ താപനിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ കുറഞ്ഞ താപനില ഏകദേശം 16 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. രാത്രിയിലും പുലര്‍ച്ചയും തണുത്ത കാലാവസ്ഥ അനുഭവപ്പെടും. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 7 മുതല്‍ 12 നോട്ടുകള്‍ വരെയാകാം. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Content Highlights: Rain reported in several parts of Bahrain as authorities warn of more showers in the coming hours and advise residents to stay cautious amid changing weather conditions.

dot image
To advertise here,contact us
dot image