ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും അമേരിക്കൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

ആക്രമണത്തെത്തുടർന്നുള്ള സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും ചർച്ച ചെയ്തു

ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും അമേരിക്കൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
dot image

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അമേരിക്കൻ അംബാസഡർ സ്റ്റെഫാനി ഹാലറ്റുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

ആക്രമണത്തെത്തുടർന്നുള്ള സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും ചർച്ച ചെയ്തു. ബഹ്‌റൈന്റെ പരമാധികാരത്തിന് അമേരിക്ക പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സമഗ്ര സുരക്ഷാ സംയോജന പ്രോസ്‌പെരിറ്റി കരാർ (C-SIPA) പ്രകാരം ഇറാൻ്റെ കടന്നുകയറ്റങ്ങളെ സംയുക്തമായി നേരിടുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. പ്രാദേശിക സമാധാനം നിലനിർത്തുന്നതിനും ഭീഷണികളെ പ്രതിരോധിക്കുന്നതിനുമായി ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

Content Highlights: The Bahrain Foreign Minister held a meeting with the US Ambassador to discuss bilateral relations, regional developments, and strengthening cooperation between the two countries.

dot image
To advertise here,contact us
dot image