

റമദാന്‍ കാലത്ത് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ശക്തമായ നടപടിയുമായി ബഹ്‌റൈന്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍ക്ക് 38 ശതമാനം വരെ വിലക്കിഴിവ് ഏര്‍പ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ വ്യക്തമാക്കി. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ബഹ്‌റൈന്‍ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. റമദാന്‍ കാലത്തേക്ക് ആവശ്യമായ അവശ്യവസ്തുക്കളുടെ മതിയായ സ്‌റ്റോക്ക് നിലയിലുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവ സമയങ്ങളില്‍ പ്രമോഷന്‍ കാമ്പയിനുകള്‍ നടത്തുന്നതിന് വാണിജ്യ സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കാറുള്ള ഫീസ് ചില മേഖലകളില്‍ ഒഴിവാക്കും. കൂടാതെ റമദാനില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞത് 38 ശതമാനം വരെ വിലക്കിഴിവ്' നല്‍കുന്ന 'കണ്‍സ്യൂമര്‍ ഫ്രണ്ട് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉപഭോക്തൃ പരാതികളില്‍ വലിയ കുറവുണ്ടായി. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 2025ല്‍ മാത്രം വിപണികളില്‍ 60,000ത്തിലധികം പരിശോധനകളാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.
വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാന്‍ വരുംദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കി പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പ്രധാന സേവനദാതാക്കളുമായി മന്ത്രാലയം ധാരണപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് മന്ത്രാലയം പഠിച്ചുവരുകയാണെന്നും വാണിജ്യ, വ്യവസായ മന്ത്രി അറിയിച്ചു.
Content Highlights: Bahrain is taking steps to curb price hikes during Ramadan. The government has launched a comprehensive plan to ensure price stability and availability of essential goods. Here are some key initiatives