

WWE ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് ചത്താ പച്ച. തിയേറ്ററിൽ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗിനും വോയിസ് മോഡുലേഷനും നിറയെ ട്രോളുകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ സിനിമയുടെ ഒടിടി പതിപ്പിൽ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.
ഒടിടി പതിപ്പിൽ തന്റെ ഭാഗങ്ങൾ മമ്മൂട്ടി റീ ഡബ്ബ് ചെയ്തിരിക്കുകയാണ്. പുതിയ പതിപ്പിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. 'ഇത് ആദ്യം തന്നെ ചെയ്തിരുന്നു എങ്കിൽ ഒരു വൻ ഇമ്പാക്റ്റിൽ കാമിയോ കിട്ടിയേനെ എന്നാണ് ലഭിക്കുന്ന കമന്റുകൾ'. ചിത്രത്തിന് ഒടിടിയിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ.

കേരളത്തിൽ നിന്ന് 17.40 കോടി നേടിയ സിനിമ ആഗോള തലത്തിൽ നേടിയത് 33 കോടിയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ചത്താ പച്ചയുടെ ഫസ്റ്റ് ഡേ കളക്ഷൻ 7.73 കോടിയാണ്. കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് 3.7 കോടി നേടാനായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Mammookka has Re dubbed his portions in the OTT version released today, after the negative response from theatrical release.#ChathaPacha streaming now on Netflix!!#Mammootty pic.twitter.com/AmQDrqny1P
— Jo_Si_Tho (@JohnZitho22) February 19, 2026
റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്.
Content Highlights: Mammookka has Re dubbed his portions in the OTT version released today, after the negative response from theatrical release