

ബഹ്റൈന്‍ മെട്രോയുടെ ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യത്തിലേക്ക്. 20 സ്റ്റേഷന്‍ ഉള്‍പ്പെടുത്തി രണ്ട് പ്രധാന പാതകളാണ് ആദ്യ ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനസാന്ദ്രതയേറിയ മേഖലകളെ ബന്ധിപ്പിച്ചാണ് മെട്രോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ബഹ്‌റൈന്‍. ഒന്നാം ഘട്ട മെട്രോ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് അല്‍ ഖലീഫ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രണ്ട് പാതകളാകും ആദ്യം ഘട്ടത്തില്‍ നിര്‍മിക്കുക.
ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ സീഫ് ഡിസ്ട്രിക്റ്റ് വരെയും ജുഫൈര്‍ മുതല്‍ ഈസ ടൗണിലെ എജുക്കേഷനല്‍ ഏരിയ വരെയും പാത നീളും. 20 സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. ജനവാസ കേന്ദ്രങ്ങള്‍ക്കും വ്യാപാര കേന്ദ്രങ്ങള്‍ക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്..
യാത്രക്കാര്‍ക്ക് പാതകള്‍ മാറി കയറുന്നതിനായി ബഹ്‌റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും അത്യാധുനിക രീതിയിലുള്ള രണ്ട് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളും നിര്‍മിക്കും. മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനായി ഫീഡര്‍ സര്‍വിസുകള്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനൊപ്പം പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത മെട്രോ പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രതിദിനം ഏകദേശം 33,000 ബസ് സര്‍വീസുകളാണ് രാജ്യത്തുടനീളം ഓപ്പറേറ്റ് ചെയ്യുന്നത്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും മെട്രോ സര്‍വീസിലൂടെ കഴിയും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടവും വൈകാതെ ആരംഭിക്കാനാണ് തീരുമാനം. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളുമായും മെട്രോ ശൃംഖല ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്.
Content Highlights: The construction of the first phase of the Bahrain Metro project has commenced. Aimed at modernising the country’s public transportation system and reducing traffic congestion, the project is expected to become a key milestone in Bahrain’s infrastructure development.