തമിഴിൽ വിക്രമിന് സ്റ്റേറ്റ് അവാർഡ്, ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി; വിനയൻ

റീമേക്ക് സിനിമ ആയിട്ടും കാശിയിലെ അഭിനയത്തിന് വിക്രമിന് ആ വർഷത്തെ തമിഴനാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. പക്ഷെ കേരളത്തിൽ കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം മാത്രമാണ് ഉണ്ടായത്.

തമിഴിൽ വിക്രമിന് സ്റ്റേറ്റ് അവാർഡ്, ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി; വിനയൻ
dot image

മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ദാദാസാഹിബ്, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ് തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം മലയാളത്തിന് നൽകിയിട്ടുണ്ട്. വിനയന്റെ ഒട്ടു മിക്ക സിനിമകളിലും വലുതും ചെറുതുമായ റോളുകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് കലാഭവന്‍ മണി. കലാഭവൻ മണിയുമൊത്ത് 12 സിനിമകളോളം വിനയൻ ചെയ്തിട്ടുണ്ട്. വിക്രം നായകനായി അഭിനയിച്ച കാശി എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ കലാഭവന്‍ മണി നായകനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴിലേക്കുള്ള റീമേക്ക് ആയിരുന്നു കാശി.

റീമേക്ക് സിനിമ ആയിട്ടും കാശിയിലെ അഭിനയത്തിന് വിക്രമിന് ആ വർഷത്തെ തമിഴനാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. പക്ഷെ കേരളത്തിൽ കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം മാത്രമാണ് ഉണ്ടായത്. കാശി സിനിമയിലെ വിക്രമിനൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ട് വിനയൻ എഴുതിയ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ രാമുവിന്റെ മാർക്ക് ഞാൻ വിക്രമിന്റെ കാശിക്കു കൊടുക്കിലെങ്കിലും.. പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയിൽ എത്തി..
മാത്രമല്ല ആ വർഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാർഡ് വിക്രമിനു കിട്ടി.. അപ്പഴും ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി; വിനയൻ പറഞ്ഞു.

Vasanthiyum Lakshmiyum Pinne Njaanum Movie

വിനയന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി, സായി കുമാര്‍, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഈ സിനിമയിലെ അഭിനയത്തിന് കലാഭവന്‍ മണിക്ക് 1999ലെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ആ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചുവോ അതിന്റെ നൂറിരട്ടി വേദനയോടെ പറഞ്ഞിരുന്നുവെന്നും വിനയൻ മുൻപ് പറഞ്ഞിരുന്നു.

Content Highlights: Director Vinayan has spoken about Vasanthiyum Lakshmi, recalling Kalabhavan Mani’s unforgettable performance in the film.

dot image
To advertise here,contact us
dot image