

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുസ്‍വേന്ദ്ര ചഹലിന്റെയും ധനശ്രീ വര്‍മയുടെയും വിവാഹമോചനം ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹമോചിതരായതെങ്കിലും ഇപ്പോഴും ചഹലിനെയും ധനശ്രീയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകളും അഭ്യൂഹങ്ങളും ക്രിക്കറ്റ് സർക്കിളുകളിലും സോഷ്യൽ മീഡിയകളിലും നിറയാറുണ്ട്. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിലും പൂർണമായും ശരിയല്ലെന്നതാണ് വാസ്തവം. യുസ്‍വേന്ദ്ര ചഹലും ധനശ്രീ വര്‍മയും ജീവിതത്തിലല്ല ഒരുമിക്കുന്നതെന്ന് മാത്രം. മറിച്ച് ഒരു ടിവി റിയാലിറ്റി ഷോയിൽ മത്സരാർഥികളായി ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്നെന്നാണ് റിപ്പോർട്ട്.
കളേഴ്സ് ടിവിയിലും ജിയോ ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ദ് 50' എന്ന റിയാലിറ്റി ഷോയില്‍ ചഹലിനെയും ധനശ്രീയെയും പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം. ഷോയുടെ നിര്‍മാതാക്കള്‍ ഇരുവരെയും സമീപിച്ചതായും പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ചഹലോ ധനശ്രീയോ സ്ഥിരീകരിച്ചിട്ടില്ല.
A Few Media Reports Suggests That Yuzvendra Chahal & Dhanashree Verma Both Are Approached For The Most Awaited Reality Show 'The 50'
— HUNGAMA (@HungamaStudios) January 9, 2026
However There Is No Official Confirmation#YuzvendraChahal #DhanashreeVerma #RealityShow #The50 #HungamaStudio #TellyHungama pic.twitter.com/djWTTemMY0
ചര്‍ച്ചകള്‍ ഫലത്തിലെത്തിയാൽ 2025 ഫെബ്രുവരിയില്‍ വിവാഹമോചനത്തിനുശേഷം യുസ്‍വേന്ദ്ര ചഹലും ധനശ്രീ വര്‍മയും ഒന്നിച്ചെത്തുന്ന ആദ്യ വേദിയായി 'ദ് 50' മാറും. ഇവരില്‍ ഒരാളെയെങ്കിലും പങ്കെടുപ്പിക്കാന്‍ നിര്‍മാതാക്കള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അതുവഴി ഷോയുടെ ജനപ്രീതി വര്‍ധിക്കുമെന്നുമാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം, 'റൈസ് ആന്‍ഡ് ഫാൾ' എന്നി റിയാലിറ്റി ഷോയില്‍ ധനശ്രീ വര്‍മ പങ്കെടുത്തിരുന്നു. ഷോയില്‍ മുൻഭർത്താവായ ചഹലിനെക്കുറിച്ച് ധനശ്രീ പറഞ്ഞ കാര്യങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.
Content Highlights: There are rumors that Yuzvendra Chahal might reunite with his ex-wife Dhanashree Verma for an upcoming reality show, but no official confirmation has been made.