'ഒരുകൈ' രണ്ടാം ഘട്ടവും പൂർത്തിയാക്കി ബഹ്റൈൻ കെപിഎഫ് ലേഡീസ് വിംഗ്

കേരളത്തിലെ യോഗ്യമായ കരങ്ങളിൽ കെപിഎഫ് ഇത് എത്തിക്കുന്നതാണ്

'ഒരുകൈ' രണ്ടാം ഘട്ടവും പൂർത്തിയാക്കി ബഹ്റൈൻ കെപിഎഫ് ലേഡീസ് വിംഗ്
dot image

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ) ലേഡീസ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ഒരു കൈ എന്ന പേരിൽ ആരംഭിച്ച ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഒന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് കൈമാറിയിരുന്നു. കെപിഎഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, വൈസ് പ്രസിഡൻ്റ് ഷാജി പുതുക്കൂടി, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബ്, ജോയിൻ്റ് കൺവീനർ മാരായ അഞ്ജലി സുജീഷ്, ഷെറീന ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ ലേഡീസ് വിംഗും കെപിഎഫ് എക്സിക്യുട്ടിവ് മെസേഴ്സും ചേർന്ന് രണ്ടാം ഘട്ടവും പൂർത്തിയാക്കി.

കേരളത്തിലെ യോഗ്യമായ കരങ്ങളിൽ കെപിഎഫ് ഇത് എത്തിക്കുന്നതാണ്. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് വേർതിരിച്ച വസ്ത്രങ്ങൾ ജീൻസ് അവന്യു ഗുദേബിയയുടെ സഹായത്തിലാണ് നാട്ടിലേക്ക് അയക്കുന്നത്. എല്ലാവരുടെയും സപ്പോട്ടിനും പിന്തുണക്കും കെപിഎഫ് നന്ദി അറിയിച്ചു.

Content Highlights: Bahrain KPF Ladies Wing completes second phase of 'Orukai'

dot image
To advertise here,contact us
dot image