ബഹ്‌റൈനിലെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ 'ഓണാരവം 2025' സംഘടിപ്പിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികൾക്കൊപ്പം, ബഹ്‌റൈൻ സഹൃദയ അവതരിപ്പിച്ച നാടൻ പാട്ടും ഓണാഘോഷത്തിന് മാറ്റുകൂട്ടി

ബഹ്‌റൈനിലെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ 'ഓണാരവം 2025' സംഘടിപ്പിച്ചു.
dot image

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. 'ഓണാരവം 2025' എന്ന് പേരിട്ട പരിപാടി, അദാരി പാർക്കിലെ ഹാൾ നമ്പർ മൂന്നിൽ വെച്ചാണ് നടന്നത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവൽ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Also Read:

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികൾക്കൊപ്പം, ബഹ്‌റൈൻ സഹൃദയ അവതരിപ്പിച്ച നാടൻ പാട്ടും ഓണാഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അജൂ ടി. കോശി ആയിരുന്നു പരിപാടിയുടെ അവതാരകൻ. ജയ്സൺ വർഗീസ്, റോബിൻ ജോർജ് എന്നിവർ പരിപാടിയുടെ കൺവീനർമാരായിരുന്നു.

Content Highlights: The Pathanamthitta Pravasi Association in Bahrain organized 'Onaravam 2025'

dot image
To advertise here,contact us
dot image