
ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. പ്രശസ്തരായ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും തന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമകളില്‍ ഭൂരിഭാഗവും ഈ കൂട്ടുകെട്ടിന്റേതായിരുന്നുവെന്നും നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ബേസിൽ ഒരു കുറിപ്പും മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്.
'ഈ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സ്വപ്നസാക്ഷാത്കാരംപോലെയായിരുന്നു. എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമകളില്‍ ഭൂരിഭാഗവും ഈ കൂട്ടുകെട്ടിന്റേതായിരുന്നു. അതൊരു നൊസ്റ്റാള്‍ജിയയാണ്. വര്‍ഷങ്ങള്‍ക്കുശേഷം, അവരുടെ 'ഹൃദയപൂര്‍വ്വം' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ കഴിഞ്ഞതുപോലും വലിയ ബഹുമതിയായിരുന്നു. സത്യന് അന്തിക്കാട് സാറിനും മോഹന്‍ലാല്‍ സാറിനും അനൂപ് സത്യനും നന്ദി', ബേസിൽ കുറിച്ചു.
അതേസമയം, ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. 'തുടരും', ' എമ്പുരാൻ', 'ഹൃദയപൂർവ്വം' എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്. മലയാള സിനിമയിലെ ഈ റെക്കോർഡ് ഇതിഹാസം വീണ്ടും തിരുത്തി എഴുതുമെന്നുറപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
സത്യന് അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന് സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന് പ്രഭാകരന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.
Content Highlights: Basil Joseph shares a gratitude post in social media with sathyan anthikad and mohanlal