ബഹ്‌റൈനിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു

ബഹ്‌റൈനിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു
dot image

ബഹ്‌റൈനിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് മരണമടഞ്ഞു. 45 വയസായിരുന്നു. പിതാവ്: ദാമോദരൻ നായർ, മാതാവ്: ശ്രീദേവി അമ്മ, ഭാര്യ: സ്മിത, മക്കൾ: അമൽ, അമേയ. സഹോദരങ്ങൾ: മഹേഷ്, രജീഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Content Highlights: Kozhikode native dies in car accident in Bahrain

dot image
To advertise here,contact us
dot image