Top

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടിക പുറത്ത്; മികച്ച ട്രാവല്‍- ടൂറിസം രംഗത്തെ പ്രമുഖരില്‍ ഒന്നാമനായി ഷെയ്ഖ് അഹമ്മദ്

മിഡില്‍ ഈസ്റ്റിലെ ട്രാവല്‍- ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചക്കായി മുന്‍നിരയില്‍ നിന്ന 50 നേതാക്കളുടെ പട്ടികയാണ് പുറത്തുവന്നത്.

7 March 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടിക പുറത്ത്; മികച്ച ട്രാവല്‍- ടൂറിസം രംഗത്തെ പ്രമുഖരില്‍ ഒന്നാമനായി ഷെയ്ഖ് അഹമ്മദ്
X

ഫോബ്‌സ് മിഡില്‍ ഈസ്റ്റിലെ മികച്ച 50 ട്രാവല്‍ ആന്‍ഡ് ടൂറിസം നേതാക്കളുടെ പട്ടികയില്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ഒന്നാമതെത്തി.

മിഡില്‍ ഈസ്റ്റിലെ ട്രാവ- ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചക്കായി മുന്‍നിരയില്‍ നിന്ന 50 നേതാക്കളുടെ പട്ടികയാണ് പുറത്തുവന്നത്. ഇതിലാണ് ഷെയ്ഖ് അഹമ്മദ് ഒന്നാമതെത്തിയത്.

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെയും എയര്‍ലൈനിന്റെയും വരുമാനം 2021- 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 6.7 ബില്യണ്‍ ഡോളറിലെത്തിയതായി പട്ടികയില്‍ വ്യക്തമാക്കുന്നു. ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ഈ മാസം പുറത്തുവന്ന പട്ടികയില്‍ യുഎഇയാണ് ആധിപത്യം പുലര്‍ത്തിയത്. 24 നേതാക്കളുമായി യുഎഇ ആസ്ഥാനമാക്കി, 11 പേര്‍ സൗദി അറേബ്യയിലും നാല് പേര്‍ ഈജിപ്തിലുമുണ്ട്. 26 എന്‍ട്രികളുമായി ഹോട്ടലുകളും ഹോസ്പിറ്റാലിറ്റി മേഖലയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

STORY HIGHLIGHTS: UAE's Ahmed bin Saeed tops Forbes Middle East's travel and tourism leaders list

Next Story