Top

ദുബൈയുടെ മനം കവര്‍ന്ന് ക്രിസ്റ്റ്യാനോ എക്‌സ്‌പോ വേദിയില്‍

തന്റെ പ്രചേദനം കാണികളാണെന്നും നിങ്ങളുടെ സ്‌നേഹത്തിന് പകരം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ലെന്നും താരം പറഞ്ഞു.

29 Jan 2022 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബൈയുടെ മനം കവര്‍ന്ന് ക്രിസ്റ്റ്യാനോ എക്‌സ്‌പോ വേദിയില്‍
X

2020 ദുബൈ എക്‌സ്‌പോ വേദിയിലെത്തി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ വാസല്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഹ്രസ്വ സംഭാഷണം നടത്തിയ റൊണാള്‍ഡോ ദുബായ് ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് പറഞ്ഞു. എല്ലാവര്‍ഷവും താന്‍ ദുബായ് സന്ദര്‍ശിക്കാറുണ്ടന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് പ്രിയപ്പെട്ട് താരത്തെ കാണാനായി കഴിഞ്ഞ ദിവസം എക്‌സ്‌പോയിലെത്തിയത്. ഹെല്‍ത്ത് ആന്റ് വെല്‍നസ് വാരത്തിന്റെ ഭാഗമായിട്ടായിരുന്നു എക്‌സ്‌പോയിലെ റൊണാള്‍ഡോയുടെ ഹ്രസ്വ സംഭാഷണം.

ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ഒരേപോലെ മാനസിക-ശാരീരിക ആരോഗ്യം ശ്രദ്ധിക്കണമെന്നും ഓര്‍മ്മിപ്പിച്ച റൊണാള്‍ഡോ സാങ്കേതിക വിദ്യയില്‍ ഭ്രമിച്ചുപോകരുതെന്ന് കുട്ടികളോട് പറയുകയും മാതാപിതാക്കളെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തന്റെ പ്രചേദനം കാണികളാണെന്നും നിങ്ങളുടെ സ്‌നേഹത്തിന് പകരം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ലെന്നും താരം പറഞ്ഞു.

Next Story