ഈ ദിവസങ്ങളിലെ ട്രെയിന്‍ ടിക്കറ്റുകളെല്ലാം ഇപ്പോഴേ വിറ്റുകഴിഞ്ഞു

ട്രെയിന്‍ ടിക്കറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ പോലും കിട്ടാനില്ലന്ന അവസ്ഥയാണ് നിലവില്‍

dot image

വധി ദിവസങ്ങളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരാണ് നാട്ടില്‍നിന്ന് അകലെ താമസിക്കുന്നവരെല്ലാം. ഓണക്കാലമാകാറായതോടെ നാട്ടിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള തിരക്കിലാകും ഭൂരിഭാഗം ആളുകളും. എന്നാല്‍ അവധിക്കാലത്ത് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മുന്‍കൂട്ടി തയ്യാറായിട്ടും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഓണത്തിന് നാട്ടിലെത്താനായി ടിക്കറ്റ് ബുക്കിംഗ് ഓപ്പണായ ദിവസംതന്നെ ഐആര്‍സിടിസി വഴി ടിക്കറ്റ് വിറ്റ് പോയത് നിമിഷനേരങ്ങള്‍ക്കുളളില്‍ത്തന്നെയാണ്. കേരളത്തിലേക്കുളള പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റില്‍ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവിലുളളത്. സെപ്റ്റംബര്‍ 4,5,6,7 തീയതികളിലാണ് ഓണം.

ഓണ അവധിക്കൊപ്പം വാരാന്ത്യം കൂടി ഒരുമിച്ച് വന്നതോടെ അവധിക്ക് സുഗമമായി നാട്ടിലെത്തുക എന്നത് സ്വപ്‌നമായി അവശേഷിക്കുമോ എന്നാണ് പലരും പറയുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങി മലയാളികള്‍ ധാരാളമുളള നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ 4 ഉത്രാട ദിനത്തിലെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുളളിലാണ് വെയിറ്റിംഗ് ലിസ്റ്റിലേക്ക് മാറിയത്. ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്കുള്ള ടിക്കറ്റുകളാണ് വില്‍പനയില്‍ മുന്നിലുള്ളത്. ഓണ അവധി അവസാനിക്കുന്ന സെപ്തംബര്‍ 7 തുടങ്ങിയ ദിവസങ്ങളില്‍ ഇതുവരെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.

Content Highlights :Train tickets are currently unavailable even on the waiting list

dot image
To advertise here,contact us
dot image