Top

യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത; വാഹനയാത്രക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്

ഓഗസ്റ്റ് 14 മുതല്‍ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുനത്.

12 Aug 2022 9:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത; വാഹനയാത്രക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്
X

അബുദാബി: യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ്. യുഎഇ കാലാവസ്ഥാ ഏജന്‍സിയുടെ പ്രവചനത്തെത്തുടര്‍ന്ന് അബുദാബി പൊലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് 14 മുതല്‍ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുനത്.

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള്‍ പൊലീസ് വിശദീകരിച്ചു. മഴക്കാലത്ത് വണ്ടി ഒടിക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

സമൂഹ മാധ്യമങ്ങളിലെ സുരക്ഷാ ക്യാമ്പെയ്‌നിലൂടെ മഴയുള്ള കാലാവസ്ഥയില്‍ റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യുഎഇയിലെ വിവിധ അണക്കെട്ടുകള്‍ തുറന്നുവിട്ടു. ബുറായ, ഷൗക്ക, ബുറാക്ക്, സിഫ്‌നി എന്നീ അണക്കെട്ടുകളിലെ ഷട്ടറുകളാണ് ഉയര്‍ത്തിയത്. ശക്തമായ മഴ പെയ്‌തേക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് മുന്നൊരുക്കമെന്ന രീതിയിലാണ് രാജ്യത്തെ ഡാമുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറക്കുന്നതോടെ വാദികളിലും താഴ്വരകളിലും ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

Story Higjlights: യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത; വാഹനയാത്രക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്.

Next Story

Popular Stories