ഇ-സിഗരറ്റ് ഉപയോഗം; മുന്നറിയിപ്പ് നല്‍കി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം

ഇതിന്റെ വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു
ഇ-സിഗരറ്റ് ഉപയോഗം; മുന്നറിയിപ്പ് നല്‍കി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം

ദോഹ: ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇ-സിഗരറ്റിലെ രാസ വസ്തുക്കൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നത്. ഇതിന്റെ വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു.

ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന വിഷ, രാസ പദാർഥങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, മോണ, വായ, തൊണ്ട എന്നിവിടങ്ങളിലെ വ്രണങ്ങൾ, നിക്കോട്ടിൻ ആസക്തി, സിഒപിഡി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇ-സിഗരറ്റ് കാരണമാകും.

പുകവലിക്കാരിൽ 11 ശതമാനത്തോളം ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയത്. പുകവലി നിർത്തുന്നതിനുള്ള മറുമരുന്നല്ല ഇ-സിഗരറ്റ്. പുകവലിക്കെതിരെ ഖത്തറിൽ വ്യാപകമായ ബോധവത്കരണ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com