അടുത്ത ആഴ്ച വിവാഹം, നാട്ടിലേക്ക് വരാനിക്കെ ദുബായിൽ മലയാളി യുവാവ് അന്തരിച്ചു

അടുത്ത ആഴ്ച വിവാഹം, നാട്ടിലേക്ക് വരാനിക്കെ ദുബായിൽ മലയാളി യുവാവ് അന്തരിച്ചു

അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷാസിൻ്റെ മരണം

ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശി ദുബായില്‍ നിര്യാതനായി. കണ്ണൂർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷാസിൻ്റെ മരണം.

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ദുബായിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. എന്‍ പി മൊയ്തു-വി കെ ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ.

logo
Reporter Live
www.reporterlive.com