ഹൃദയാഘാതം; മലയാളി നഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി

റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​എംസി) ആശുപത്രിയിലെ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു
ഹൃദയാഘാതം; മലയാളി നഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി

റിയാദ്​: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി. ‌‌‌എറണാകുളം പിറവം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​എംസി) ആശുപത്രിയിലെ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

ഹൃദയാഘാതം; മലയാളി നഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി
ഇരുപത്തിനാല് വർഷം നാട് കാണാതെ യുവതി; ഒടുവിൽ മടങ്ങാൻ സഹായിച്ച് റിയാദ് ഇന്ത്യൻ എംബസി

അവിവാഹിതയാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്​, റഫീഖ്​ പട്ടാമ്പി, അജീഷ്​, സിജോയ്​ എന്നിവരും രംഗത്തുണ്ട്. മൃത​ദേഹം എസ്​എംസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്​: സി എസ്​ രാജൻ, മാതാവ്​: അമ്മിണി രാജൻ, രമ്യ, സൗമ്യ എന്നിവരാണ്​ സഹോദരിമാർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com