പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്ക് അവധി ബാധകമായിരിക്കും
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

മസ്ക്കറ്റ്: ശക്തമായ ക​ന​ത്ത മ​ഴയെ തുടർന്ന് ഒമാനിലെ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്ക് അവധി ബാധകമായിരിക്കും. മുസന്ദം, അൽ വുസ്ത, ദോഫാർ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലുമുള്ള സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസവും ഒമാനിൽ സ്കൂളുകൾക്ക് അവധിയായിരുന്നു.

ന്യൂ​ന​മ​ർദ്ദത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ന​ത്ത മ​ഴയിൽ ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ്​ തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്​. മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് ​സിവില്‍ ഡിഫന്‍സ് ആൻഡ്​ ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com