സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു

റിയാദ്: സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ​ഗ്യാസ് ചോർന്നാണ് തീ പടർന്നാണ് പൊള്ളലേറ്റത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

അപകടത്തിൽ അഹമ്മദ് കോയയ്ക്ക് 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഉടനെ ജുബൈൽ അല്മന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ദമ്മാം സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അഹമ്മദിന്റെ മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ദമാമിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. 30 വർഷത്തോളമായി ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഹമ്മദ് കോയ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com