

കുവൈത്തിലെ കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ അപ്പാര്‍ട്ട്മെന്റുകളിലെ പഴയ താമസക്കാരുടെ സിവില്‍ ഐഡി രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സഹേല്‍ ആപ്പില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. കെട്ടിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടും സിവില്‍ ഐഡിയില്‍ പഴയ വിലാസം തുടരുന്നവരെ ഒഴിവാക്കാന്‍ ഇതിലൂടെ ഉടമകള്‍ക്ക് കഴിയും. ആപ്പിലെ റസിഡന്റ് റമൂവല്‍ എന്ന പുതിയ ഫീച്ചറിലൂടെയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സ്വകാര്യ സ്വത്ത് ഉടമകള്‍ക്കാണ് നിലവില്‍ ഈ സേവനം ലഭ്യമാക്കുന്നത്. ഇതിനായി താമസക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആപ്ലിക്കേഷനിലെ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുകയും വേണം. പുതിയ സേവനം നിലവില്‍ വരുന്നതോടെ സിവില്‍ ഐഡിയിലെ വിലാസം മാറ്റാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Content Highlights: Kuwait: Sahel App Now Allows Removing Former Tenants