സ്പെയിനില് സൗദി അറേബ്യയുടെ പുതിയ അംബാസിഡര്; ചുമതലയേറ്റ് ഹൈഫ ബിന്ത് അബ്ദുല് അസീസ് അല് മുഖ്രിന്

കഴിഞ്ഞ ദിവസമാണ് സൗദി ഭരണാധികാരി സല്മാന് ബിന് അബ്ദുല് അസീസ് അല് സൗദ് രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

dot image

റിയാദ്: സ്പെയിനിലെ സൗദി അറേബ്യയുടെ പുതിയ അംബാസിഡറായി ഹൈഫ ബിന്ത് അബ്ദുല് അസീസ് അല് മുഖ്രിന് രാജകുമാരി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് സൗദി ഭരണാധികാരി സല്മാന് ബിന് അബ്ദുല് അസീസ് അല് സൗദ് രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

2020ല് ഹൈഫ രാജകുമാരിയെ യുനെസ്കോയിലെ സൗദി പ്രതിനിധിയായി നിയമിച്ചിരുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തില് സുസ്ഥിര വികസനത്തിനും ജി 20 അഫയേഴ്സിനുമുള്ള ഡെപ്യൂട്ടി മന്ത്രിയായും അവര് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-ൽ കിംഗ് സൗദ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 2007 ൽ എസ്ഒഎഎസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎ ബിരുദവും നേടിയിട്ടുണ്ട്.

തീയറ്ററിൽവെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല് യുഎഇയിൽ ഇനി ശിക്ഷ

ഹൈഫയ്ക്ക് പുറമെ അഞ്ച് പേർകൂടി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗാസി ബിൻ ഫൈസൽ ബിൻസാഗർ ജപ്പാനിലും, മജീദ് ബിൻ അബ്ദുൽ അസീസ് അൽ-അബ്ദാൻ ഹംഗറിയിലും ഫയസ് ബിൻ മെഷാൽ അൽ-തമ്യാത്ത് മൗറീഷ്യസിലും, മുഹമ്മദ് ബിൻ ഖലീൽ ഫലൂദ്. ഉഗാണ്ടയിലും, റാമി ബിൻ സൗദ് അൽ-ഒതൈബി ബൾഗേറിയയിലും ചുമതലയേറ്റു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us