
ദുബായ്: എമിറേറ്റില് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില് വന് വര്ദ്ധന. ഈ വര്ഷം ഒക്ടോബര് വരെ 13.9 മില്യണ് അന്താരാഷ്ട്ര സന്ദര്ശകര് ദുബായില് എത്തിയതായി പുതിയ കണക്കുകള് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് 11.4 മില്യണ് സന്ദര്ശകരാണ് ദുബായില് എത്തിയത്.
കോവിഡിന് മുമ്പത്തെ സാഹര്യവുമായി താരതമ്യം ചെയ്യുമ്പോള് മൂന്ന് ശതമാനം വളര്ച്ചയാണ് രേഖപ്പെടുത്തിയത്. ദുബായില് പ്രവര്ത്തിക്കുന്ന എല്ലാ ഹോട്ടലുകളിലെയും താമസ നിരക്ക് 76 ശതമാനമായി . 2022 ലെ ഇതേ കാലയളവില് ഇത് 71 ശതമാനം ആയിരുന്നു.